തൃശൂരില്‍ സദാചാര ഗുണ്ടായിസം; വിദ്യാര്‍ത്ഥി ബൈക്കില്‍ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂരമര്‍ദനം

വിദ്യാര്‍ത്ഥി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂരമര്‍ദനം. തൃശൂരിലെ ചേതന കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് യാത്ര ചെയ്തത് ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്ന് അമല്‍ പ്രതികരിച്ചു. മര്‍ദനത്തിനിടെ വസ്ത്രധാരണത്തെക്കുറിച്ചും പരാമര്‍ശിച്ചതായി വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. ബൈക്കില്‍ നിന്ന് വീണ പെണ്‍കുട്ടിയെ സഹായിക്കാതെ നാട്ടുകാരില്‍ ചിലര്‍ പാഞ്ഞടുക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് അമല്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ നിലത്തേക്ക് തള്ളി ക്രൂരമായി മര്‍ദിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം.
Read Also : കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ; സമൂഹമാധ്യങ്ങൾ കീഴടക്കി #withthenuns
നിങ്ങള്‍ക്ക് തോന്നിയതുപോലെ സമൂഹത്തില്‍ നടക്കാനാകില്ലെന്ന് ആക്രോശിച്ചാണ് അക്രമി സംഘം മര്‍ദിച്ചതെന്ന് അമല്‍ പറയുന്നു. താന്‍ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതിലും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും ഇവരെന്തിന് ഇടപെടണമെന്ന് മര്‍ദനത്തിനുശേഷം അമല്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ചോദിച്ചു. അമലിന്റെ തലയില്‍ കല്ലുകൊണ്ട് പരിക്കേല്‍പ്പിച്ച ഡേവിസ് എന്ന ആളെ ഒല്ലൂര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരായ പൊലീസ് നടപടികള്‍ പുരോഗമിച്ചുവരികയാണ്. പ്രത്യാക്രമണം നടത്തിയതിന്റെ പേരില്‍ അമലിനെതിരെയും കേസുണ്ട്.
Story Highlights : moral policing against collage student in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here