നിക്കി ഗല്‍റാണിയുടെ ഫ്‌ളാറ്റില്‍ മോഷണം; ഒരു ലക്ഷത്തിലധികം രൂപയുടെ വസ്തുക്കള്‍ മോഷണം പോയി

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയുടെ വസതിയില്‍ മോഷണം. നടി താമസിക്കുന്ന ചെന്നൈയിലെ റോയാപേട്ടിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. കവര്‍ച്ചയില്‍ ഒരു ലക്ഷത്തിലധികം രൂപ വില മതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്നാണ് വിവരം. സംഭവത്തില്‍ 19കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ നിക്കി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരനാണ്.
തമിഴ്നാട് വിരുദാചലം സ്വദേശിയായ പ്രതി ഏതാനും മാസങ്ങളായി നിക്കിയുടെ ഫ്‌ളാറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇയാളെ തിരുപൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റില്‍ നിന്ന് പ്രതി സാധനങ്ങളും ബാഗുമായി കടക്കാന്‍ ശ്രമിച്ചത് നടി കണ്ടിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് കാമറയും വസ്ത്രങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് നിക്കി ഗല്‍റാണി അറിയിച്ചതായി പൊലീസ് പറഞ്ഞു.
Read Also : 2019ന് ശേഷമുള്ള പുതുക്കിയ പെൻഷൻ അലവൻസ് ലഭിക്കുന്നില്ല; ജീവിതം മഹാകഷ്ടമെന്ന് പദ്മശ്രീ കലാമണ്ഡലം ഗോപി
Story Highlights : Nikki galrani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here