പെൻഷൻ നൽകുന്നതിൽ അകാലമായ കാലതാമസം ഉണ്ടായിട്ടില്ല; കലാമണ്ഡലം ഗോപിയുടെ പരാതിയിൽ വിശദീകരണവുമായി മന്ത്രി സജിചെറിയാൻ

കലാമണ്ഡലം ഗോപിയുടെ പരാതിയിൽ വിശദീകരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ. പെൻഷൻ നൽകുന്നതിൽ അകാലമായ കാലതാമസം ഉണ്ടായിട്ടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി. പെൻഷൻ പരിഷ്‌കരണം നടപ്പിലാകുന്നതോടെ കുടിശിക സഹിതം തുക ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കലാമണ്ഡലത്തിൽ നിന്ന് യഥാസമയം റിപ്പോർട്ട് നൽകാത്തതാണ് പെൻഷൻ ലഭിക്കാതിരിക്കാൻ കാരണമെന്ന് ധനവകുപ്പും സാംസ്‌കാരിക വകുപ്പും പ്രതികരിച്ചു.
Read Also : തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം; മുൻകരുതലുമായി ജില്ലാ ഭരണകൂടം
2019ന് ശേഷമുള്ള പുതുക്കിയ പെൻഷൻ അലവൻസ് ലഭിക്കുന്നില്ലെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും പദ്മശ്രീ കലാമണ്ഡലം ഗോപി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ ജീവിതം ദുരിതത്തിലായി. കൊവിഡ് കാലം കഴിഞ്ഞാലും വേദിയിലെത്തി കലകൊണ്ട് ഉപജീവനമാർഗം നടത്താനുള്ള ആരോഗ്യ അവസ്ഥയിലല്ല താനെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി. മൂന്ന് വർഷമായി പെൻഷൻ അലവൻസിനായി കാത്തിരിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച പെൻഷൻ അലവൻസ് അനുവദിച്ചു തരണമെന്നാണ് അപേക്ഷയെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
Story Highlights : sajicheriyan-response-over-kalamandalamgopi-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here