Advertisement

കൊവിഡ് : തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗവും അടച്ചു

January 19, 2022
Google News 1 minute Read
thiruvananthapuram cottonhill school hs closed

കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗവും അടച്ചു. ഹയർ സെക്കണ്ടറിയിലെ 23 വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അധ്യാപകരുൾപ്പെടെ നിരീക്ഷണത്തിലാണ്. സ്കൂളിൽ ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്നാണ് താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്.

തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ ഇന്നലെ തന്നെ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു . മൂന്ന് അധ്യാപകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടൺ ഹിൽ സ്കൂളിലെ 20 വിദ്യാർത്ഥികൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് 5 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റൽ, ഇ. എൻ.ടി വിഭാ​​ഗങ്ങൾ താൽകാലികമായി അടച്ചു.

Read Also : കൊവിഡ് വ്യാപനം രൂക്ഷം; കേരളം നിയന്ത്രണങ്ങളിലേക്ക്

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലും കൊവിഡ് പടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം സെക്രട്ടറിയേറ്റിൽ 72 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ മന്ത്രി വി.ശിവൻകുട്ടിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തരൂർ എം.എൽ.എ. പി.പി. സുമോദിനും കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് പടർന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭാ​ഗിക നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കെത്തേണ്ടന്ന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും അടച്ചു.

സെക്രട്ടറിയേറ്റിൽ ജോലി ക്രമീകരണം വേണമെന്ന് ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർ സെക്രട്ടറി വരെയുള്ളർ ഓഫിസിൽ വരികയും മറ്റ് ജീവനക്കാരെ വർക്ക് ഫ്രം ഹോം ആക്കണമെന്നുമാണ് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

Story Highlights : thiruvananthapuram cottonhill school hs closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here