മീം പരിചയം; തംപ്സ് അപ്പ് ക്രൈയിങ് ക്യാറ്റ്

കരഞ്ഞുകൊണ്ട് തംപ്സ് അപ്പ് കാണിക്കുന്ന ഒരു പൂച്ച. സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കപ്പെട്ട ഒരു മീം ആണ് ഇത്. പൂച്ചകൾ എപ്പോഴും വളരെ മികച്ച മീം മെറ്റീരിയലാണ്. അത്തരം മീമുകളിൽ ഒരു മീമാണ് ഇത്.
ഡിസ്കോർഡിൽ തുടക്കം
2017ൽ ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ ഡിസ്കോർഡിലാണ് തംപ്സ് അപ്പ് ക്രൈയിങ് ക്യാറ്റിൻ്റെ ആദ്യ രൂപം പ്രത്യക്ഷപ്പെട്ടത്. 2017 ഓഗസ്റ്റ് ആറിന് ലോർഡ് റാൽഫ് എന്ന യൂസർ ഒരു പൂച്ചയുടെ മീം പങ്കുവച്ചു. അന്ന് പൂച്ച കരഞ്ഞിട്ടില്ല. പൂച്ച തംപ്സ് അപ്പ് ചിഹ്നം കാണിക്കുന്ന ഒരു സാദാ മീം.
പിന്നീട് പൂച്ചയുടെ പല ഭാവങ്ങൾ ഡിസ്കോർഡിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ആ വർഷം നവംബർ 11നാണ് പൂച്ച കരഞ്ഞത്.
റെഡിറ്റിൻ്റെ കൈകടത്തൽ
രണ്ട് വർഷങ്ങൾക്ക് ശേഷം 2019 ജൂൺ 17ന് റെഡിറ്റ് ഈ മീം ഏറ്റെടുത്തു. സാഡ്കാറ്റ്സ് എന്ന സബ്റെഡിറ്റിൽ പങ്കുവെക്കപ്പെട്ട ഈ ചിത്രത്തിന് 99 ശതമാനം അപ്പ്വോട്ടും 1,700 പോയിൻ്റുമാണ് ലഭിച്ചത്. ഇവിടെ നിന്നാണ് മീം വ്യാപകമായി പ്രചരിക്കപ്പെട്ടത്.
2020 ജൂലായിൽ ഡാങ്ക്മീം സബ്റെഡിറ്റ് പങ്കുവച്ച മീം 96 ശതമാനം അപ്പ്വോട്ടിൽ 47,000 വോട്ട് നേടി. വെറും 3 ദിവസത്തിലായിരുന്നു ഈ നേട്ടം. പലതരത്തിൽ, പല സന്ദർഭങ്ങളിൽ പിന്നീട് മീം ഉപയോഗിക്കപ്പെട്ടു.
Story Highlights : meme history thumps up crying cat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here