Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (20-1-22)

January 20, 2022
1 minute Read
Todays Headlines

ദിലീപ് മുഖ്യ സൂത്രധാരന്‍; ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടുമായി പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം, സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നു: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒമിക്രോൺ വകഭേദമാണ് രണ്ട് തരംഗത്തിൽ നിന്ന് വ്യത്യസ്‍തമായി വ്യാപിക്കുന്നത്. ഒമിക്രോണിന് തീവ്ര വ്യാപന സ്വഭാവമാണ്. 170 ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നുണ്ട്

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഐഎമ്മിന്റേത്, ആരെയും ഒഴിപ്പിക്കില്ല: എം എം മണിയെ തള്ളി കോടിയേരി ബാലകൃഷ്ണൻ

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഐഎം.എം. എം മണിയെയും സിപിഐഎം ജില്ലാ നേതൃത്വത്തെയും തള്ളി കോടിയേരി ബാലകൃഷ്ണൻ. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ നടപടി 2019 ൽ സർക്കാരെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.

രാജ്യത്ത് 3,17, 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 9287 ഒമിക്രോൺ കേസുകൾ

രാജ്യത്ത് കൊവിഡ് രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ഒടുവിൽ പുറത്ത് വന്ന കണക്കുകളനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 317 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.491 മരണം റിപ്പോർട്ട് ചെയ്‌തു.

പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരം, സിപിഐഎം ഓഫീസിൽ തൊടരുത്; എം എം മണി

രവീന്ദ്രൻ പട്ടയത്തിന്റെ പേരിൽ സിപിഐഎം ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി. പട്ടയം ലഭിക്കുന്നതിന് മുൻപ് പാർട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി

നിയന്ത്രണം കടുപ്പിക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗമാണ് തീരുമാനം എടുക്കുക. കോളജുകൾ അടച്ചിട്ടേക്കും. 

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top