Advertisement

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

January 20, 2022
2 minutes Read
uttarakhand bjp candidate list

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 59 മണ്ഡലങ്ങളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സിറ്റിങ് സീറ്റായ ഖട്ടിമ നിന്ന് തന്നെ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് ഹരിദ്വാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് പുറത്താക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറിയ സരിത ആര്യയാണ് നൈനിറ്റാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി. (uttarakhand bjp candidate list )

Read Also : ഉത്തരാഖണ്ഡ് തെരഞ്ഞടുപ്പ്; ബിജെപിയിലേക്ക് പോയ ഹരാക് സിംഗ് റാവത്ത് തിരികെ കോൺഗ്രസിലേക്ക്

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 18 പേർ പുതുമുഖങ്ങളും, ആറു പേർ വനിതകളുമാണ്. ശേഷിക്കുന്ന 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികൾക്കായി അവസാനഘട്ട ചർച്ചയിലാണ് ബിജെപി. അതേസമയം, തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി ഇന്ന് ചേരാനിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം നാളത്തേക്ക് മാറ്റി.

സ്ഥാനാർത്ഥി പട്ടിക

പുരോള: ദുർഗേശ്വർ ലാൽ
യമുനോത്രി: കേദാർ സിംഗ് റാവത്ത്
ഗംഗോത്രി: സുരേഷ് ചൗഹാൻ
ബദരീനാഥ്: മഹേന്ദ്ര ഭട്ട്
തരളി: ഭോപ്പാൽ റാം തംത
കർണപ്രയാഗ്: അനിൽ നൗടിയാൽ
രുദ്രപ്രയാഗ്: ഭരത് സിംഗ് ചൗധരി
ഘൻഷാലി: ശക്തി ലാൽ ഷാ
നരേന്ദ്രനഗർ: സുബോധ് ഉണിയാൽ
പ്രതാപ്നഗർ: വിജയ് സിംഗ് പൻവാർ
ധനോൽതി: പ്രീതം സിംഗ് പൻവാർ
ചക്രത: രാംശരൺ നൗടിയൽ
വികാസ്‌നഗർ: മുന്ന സിംഗ് ചൗഹാൻ
സഹസ്പൂർ: സഹ്ദേവ് സിംഗ് പുണ്ഡിർ
ധരംപൂർ: വിനോദ് ചമോലി
റായ്പൂർ: ഉമേഷ് ശർമ്മ കാവു
റായ്പൂർ റോഡ്: ഖജൻ ദാസ്
ഡെറാഡൂൺ കാന്റ്: സവിത കപൂർ
മുസ്സൂറി: ഗണേഷ് ജോഷി
ഋഷികേശ്: പ്രേംചന്ദ് അഗർവാൾ
ഹരിദ്വാർ: മദൻ കൗശിക്
ഭേൽ റാണിപൂർ: ആദേശ് ചൗഹാൻ
ജ്വാലപൂർ: -സുരേഷ് റാത്തോഡ്
ഭഗവാൻപൂർ: മാസ്റ്റർ സത്യ പാൽ
റൂർക്കി: പ്രദീപ് ബത്ര
ഖാൻപൂർ: കുൻവാരാണി ദേവയാനി
മംഗലാപുരം: ദിനേഷ് പവാർ
ലക്‌സർ: സഞ്ജയ് ഗുപ്ത
ഹരിദ്വാർ റൂറൽ: സ്വാമി യതീശ്വരാനന്ദ്
യാമകേശ്വർ: രേണു ബിഷ്ത്
പൗരി: രാജ് കുമാർ പൊരി
ശ്രീനഗർ: ധൻ സിംഗ് റാവത്ത്
ചൗബത്തഖൽ: സത്പാൽ മഹാരാജ്
ലാൻസ്‌ഡൗൺ: ദിലീപ് സിംഗ് റാവത്ത്
ധാർച്ചുല: ധൻ സിംഗ് ധാമി
ദിദിഹത്: ബിഷൻ സിംഗ് ചുഫൽ
പിത്തോരാഗഡ്: ചന്ദ്ര പന്ത്
ഗംഗോലിഹാത്ത്: ഫക്കീർ റാം തംത
കാപ്‌കോട്ട്: സുരേഷ് ഗാരിയ
ബാഗേശ്വർ: ചന്ദൻ രാം ദാസ്
ദ്വാരഹത്ത്: അനിൽ ഷാഹി
സാൽട്ട്: മഹേഷ് ജീന
സോമേശ്വർ: രേഖ ആര്യ
അൽമോറ: കൈലാഷ് ശർമ
ലോഹഘട്ട്: പുരാൻ സിംഗ് ഫാർത്യാൽ
ചമ്പാവത്: കൈലാഷ് ഗഹ്തോരി
ഭീംതൽ: രാം സിംഗ് കൈര
നൈനിറ്റാൾ: സരിത ആര്യ
കാലദ്‌ജുങ്കി: ബൻസിധർ ഭഗത്
രാംനഗർ: ദിവാൻ സിംഗ് ബിഷ്ത്
ജസ്പൂർ: ഡോ ശൈലേന്ദ്ര മോഹൻ സിംഗാൾ
കാശിപൂർ: ത്രിലോക് സിംഗ് ചീമ
ബജ്പൂർ: രാജേഷ് കുമാർ
ഗദർപൂർ: അരവിന്ദ് പാണ്ഡെ
കിച്ച: രാജേഷ് ശുക്ല
സിതാർഗഞ്ച്: സൗരഭ് ബഹുഗുണ
നാനക് മട്ട: ഡോ. പ്രേം സിംഗ് റാണ
ഖട്ടിമ: പുഷ്കർ സിംഗ് ധാമി

Story Highlights : uttarakhand bjp candidate list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top