കൊവിഡ് ബാധിക്കുന്നത് സിപിഐഎം ക്കാർക്ക് മാത്രമല്ല; സമ്മേളനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച്: കോടിയേരി

സി പി ഐ എം സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. കാറ്റഗറി നിശ്ചയിക്കുന്നത് സർക്കാരാണ്. സി പി ഐ എം അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് ബാധിക്കുന്നത് സി പി ഐ എം ക്കാർക്ക് മാത്രമല്ല. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് കൊവിഡ് അതിവ്യാപനത്തിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപിയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവെക്കാൻ സിപിഎം തയാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Read Also : സിപിഐഎം കാസര്‍ഗോഡ്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശൂരും കാസർകോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചു.
Story Highlights : kodiyeri balakrishnan on CPI (M) conferences
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here