ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയ്യാർ; ജാമ്യത്തിന് ഉപാധിയുമായി ദിലീപ്

ഗൂഢാലോചന കേസിൽ ആവശ്യമെങ്കിൽ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയാറാണെന്ന് ദിലീപ്. ജാമ്യത്തിനുള്ള ഉപാധിയായിട്ടാണ് ഇക്കാര്യം മുന്നോട്ടു വച്ചത്. അന്വേഷണത്തിന് കസ്റ്റഡി എന്തിനെന്ന് ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
ഗൂഢാലോചന അന്വോഷിക്കുന്നതിന് തടസം നില്‍ക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി നിരീക്ഷണത്തില്‍ തുടരന്വേഷണം വേണം. ദിലീപിനെതിരെ ദൃശ്യങ്ങളുള്‍പ്പെടെ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
Read Also : ഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രതികൾ എന്തും വളച്ചൊടിക്കാൻ പ്രാപ്തരെന്ന് പ്രോസിക്യൂഷൻ
ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ലെന്നും ചില തെളിവുകള്‍ കോടതിക്ക് കൈമാറാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വിചാരണക്കോടതിയെക്കുറിച്ചും പ്രോസിക്യൂഷന്‍ പരാതിപ്പെട്ടു.
Story Highlights : conspiracy-case-procecution-against-court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here