ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സമ്മേളന പ്രതിനിധികള്‍

കൊവിഡ് രോഗവ്യാപനത്തിലെ ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം സമാപനത്തിലേക്ക്. സമ്മേളനം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളേയും ജില്ലാ സെക്രട്ടറി അടക്കമുള്ളവരേയും തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് സമ്മേളനവേദിയില്‍ അവശേഷിക്കുന്നത്. ഇത്തവണയും ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ് തുടരുമെന്നാണ് പ്രതീക്ഷ. ഏരിയ സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ ഔദ്യോഗിക വിഭാഗത്തിനെതിരായി തെരഞ്ഞെടുപ്പുകള്‍ നടക്കാതിരുന്നതിനാല്‍ ജില്ലാ സമ്മേളനത്തിലും ഈ ട്രെന്‍ഡ് ആവര്‍ത്തിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധികള്‍ രൂക്ഷമായ ഭാഷയിലാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. പൊലീസിന് മൂക്ക് കയറിടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിനിധികള്‍. പൊലീസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി ബ്രാഞ്ച് തലം മുതല്‍ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നു വന്നിരുന്നു. പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ കൃത്യ സമയത്ത് ഇടപെടാതിരുന്നതില്‍ പ്രതിനിധികള്‍ അതൃപ്തി പ്രകടിപ്പിച്ചു. ബിജെപിയുടെ വളര്‍ച്ചയെ തടയുന്നതിനായി എന്തുചെയ്തുവെന്ന ചോദ്യവും സമ്മേളനത്തിനിടെ ഉയര്‍ന്നുവന്നിരുന്നു.
Read Also : ദിലീപിനെതിരെ ക്രൈംബ്രാഞ്ച് സമർപ്പിച്ചത് നിർണായക തെളിവുകൾ; രേഖകൾ ലഭിച്ചത് റെയ്ഡിനിടെ
കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തീകരിച്ചാണ് സമ്മേളനം അവസാനിപ്പിച്ചത്. രാത്രി ഏറെ വൈകി സമാപിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന് മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു.
ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആരംഭിച്ച ജില്ലാ സമ്മേളനം ആദ്യഘട്ടം മുതല്‍ വിവാദത്തിലായിരുന്നു. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കളക്ടര്‍ പിന്‍വലിച്ചത്തോടെ വിവാദം കൂടുതല്‍ മുറുകി. സമ്മേളനം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് സിപിഐമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ കോടതി പരാമര്‍ശം സമ്മേളനത്തെ ബാധിച്ചിട്ടില്ലെന്നാണ് സിപിഐഎം നിലപാട്.
Story Highlights : criticism against police in cpim meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here