എംവി ബാലകൃഷ്ണൻ സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി തുടരും

എംവി ബാലകൃഷ്ണൻ സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി തുടരും. പാനലിൽ നാല് വനിതകൾ ഉൾപ്പെടെ ഏഴ് പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 36 അംഗ ജില്ലാ കമ്മിറ്റിയേയും പത്തംഗ ജില്ലാ സെക്രട്ടേറിയറ്റിനേയും പ്രഖ്യാപിച്ചു.
ജില്ലാ കമ്മിറ്റി
എം വി ബാലകൃഷ്ണൻ
പി ജനാർദനൻ
എം രാജഗോപാലൻ
കെ വി കുഞ്ഞിരാമൻ
വിപിപി മുസ്തഫ
വി കെ രാജൻ
സാബു അബ്രഹാം
കെ ആർ ജയാനന്ദ
പി രഘു ദേവൻ
ടി കെ രാജൻ
സിജി മാത്യ
കെ മണികണ്ഠൻ
കെ കുഞ്ഞിരാമൻ (ഉദുമ)
പി പത്മാവതി
എം വി കൃഷ്ണൻ
പി അപ്പുക്കുട്ടൻ
വിവി രമേശൻ
പി ആർ ചാക്കോ
ടി കെ രവി
സി പ്രഭാകരൻ
കെ പി വത്സലൻ
എം ലക്ഷ്മി
ഇ കുഞ്ഞിരാമൻ
സി ബാലൻ
എം സുമതി
പി ബേബി
സി ജെ സജിത്ത്
ഒക്ലാവ് കൃഷ്ണൻ
കെ എ മുഹമ്മദ് ഹനീഫ
കെ സുധാകരൻ
എം രാജൻ
കെ രാജ്മോഹൻ
ടി എം എ കരിം
കെ വി ജനാർദ്ദനൻ
സുബ്ബണ്ണ ആൾവ
പി കെ നിശാന്ത്
സെക്രട്ടേറിയറ്റ്
എം വി ബാലകൃഷ്ണൻ
എം രാജഗോപാലൻ
പി ജനാർദനൻ
സാബു അബ്രഹാം
വി കെ രാജൻ
കെ വി കുഞ്ഞിരാമൻ
കെ ആർ ജയാനന്ദ
സി പ്രഭാകരൻ
എം സുമതി
വി വി രമേശൻ
അതേസമയം, സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളന നടപടിക്രമങ്ങൾ ഇന്ന് രാത്രി പൂർത്തീകരിക്കും.
സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്ത. നാളെ കൊണ്ട് സമ്മേളന നടപടികൾ പൂർത്തിയാക്കാനായിരുന്നു ആദ്യത്തെ തീരുമാനം. ഞായറാഴ്ചയ സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് തന്നെ സമ്മേളന നടപടികൾ പൂർത്തിയാക്കാനാണ് നിലവിലെ നീക്കം
രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കെതിരെ ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. 50 പേരിലധികം പങ്കെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. കൊവിഡ് മാനദണ്ഡം യുക്തിസഹമാണോ എന്ന് ചോദിച്ച കോടതി 50ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശിയായ വ്യക്തി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കാസര്‍കോഡ് ജില്ലയില്‍ സിപിഐഎം സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ കളക്ടര്‍ ഇളവ് നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ചശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Story Highlights : mv balakrishnan kasargod cpim district secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here