Advertisement

വാളറ വെള്ളച്ചാട്ടത്തിന് സമീപം നിയന്ത്രണംവിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു

January 24, 2022
Google News 1 minute Read

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു. അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് ലോറി 300 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി രാത്രി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്.(lorry accident)

Read Also : ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് 2022; കോണ്‍ഗ്രസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാർട്ടി

വണ്ടിയുടെ ഡ്രൈവറും ക്ലീനറും ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം.വനമേഖലയായതിനാലും റോഡിൽ നിന്നും വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ക്രയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ മൂവാറ്റുപഴയിൽ നിന്നും എത്താനുണ്ട്. ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

Story Highlights : adimali-lorry-accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here