Advertisement

സെക്രട്ടറിയേറ്റിലെ കൊവിഡ്; പഞ്ചിങ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ

January 24, 2022
1 minute Read

സെക്രട്ടറിയേറ്റിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ. ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് സർവീസ് സംഘടനകൾ കത്ത് നൽകി. സെക്രട്ടറിയേറ്റിലെ 1000 ത്തിലധികം ജീവനക്കാർ കൊവിഡ് ബാധിതരെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

അതേസമയം മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയ ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്താന ര​ഹിതമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരെ കൂടുതൽ എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ആശങ്കൾക്ക് വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് ഐസിയു ബെഡുകൾ ഉണ്ട്, മറ്റു വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തു.

Read Also : തേഞ്ഞിപ്പലം പോക്സോ കേസ്; പൊലീസിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്കായി 40 ഐസിയു ബെഡുകൾ ഉണ്ട്.
നിലവിൽ രോഗികൾ ഉള്ളത് 20 എണ്ണത്തിൽ മാത്രമാണ്. കൊവിഡ് ഇതര രോഗികൾക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റർ ഉപയോഗം ഇപ്പോൾ കുറവാണ്പല ജില്ലകളിലും കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ച ഐസിയു ബെഡുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : Secretariat Employees asked to avoid punching

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top