ഇന്നത്തെ പ്രധാന വാർത്തകൾ (24-1-2022)

ഗുരുവായൂരിൽ കാണിക്കയായി ലഭിച്ച വാഹനത്തിന്റെ ലേലം അനിശ്ചിതത്വത്തിൽ. ലേലം പിടിച്ച അമൽ മുഹമ്മദലിക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ഇതുവരെ വാഹനം കൈമാറിയില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷ്ണറാണെന്ന് ചെയർമാൻ ട്വന്റിഫോറിനോട് പറഞ്ഞു. ദേവസ്വം കമ്മീഷ്ണർക്ക് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്.
റിപ്പബ്ലിക് ദിന ഫ്ലോട്ടിൽ കേരളത്തെ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ട : കോടിയേരി ബാലകൃഷ്ണൻ
റിപ്പബ്ലിക് ദിന ഫ്ലോട്ടിൽ കേരളത്തെ ഒഴിവാക്കിയ നടപടിക്കെതികെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തീരുമാനത്തിന് പിന്നിൽ സംഘ പരിവാർ അജണ്ടയാണെന്ന് സിപിഐഎം മുഖപത്രത്തിൽ കോടിയേരി ആരോപിച്ചു.
ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; പരാതി വ്യാജമാണെന്ന് വെട്ടിയാർ
ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയാണെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു.
ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തി; ചോദ്യം ചെയ്യൽ രണ്ടാം ദിവസം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി.
സാക്ഷികൾക്ക് പണം കൈമാറിയതായി തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിലേക്ക്
നടൻ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. സുരാജ് സാക്ഷികൾക്ക് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് കണ്ടെത്തൽ. ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രമുഖ അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജം; ചികിത്സാ പ്രതിസന്ധിയില്ല : ആരോഗ്യ മന്ത്രി
മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയ ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്താന രഹിതമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ദിലീപിനെതിരെ പുതിയ സാക്ഷി; 24 Exclusive
അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക മൊഴി. ദിലീപിനെതിരെ പുതിയ സാക്ഷിയെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here