Advertisement

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി; ആശംസാ സന്ദേശത്തില്‍ കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍

January 25, 2022
Google News 1 minute Read
republic day india 2022

രാജ്യം 73ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡോ. ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത് ഭരണഘടനയുടെ അന്തസത്ത നാം കാത്തുസൂക്ഷിക്കണം. ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലോകമെമ്പാടും കൊവിഡ് ഭീതിവിതച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഈ റിപ്പബ്ലിക് ദിനത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരവോടെ സ്മരിക്കുകയാണ്. ഒപ്പം കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെയും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതി ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളും ഇപ്പോള്‍ കാണാം. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

അതിനിടെ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവിധ മേഖലകളില്‍ കേരളം നേടിയ പുരോഗതി പ്രശംസിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാല രംഗത്തും പുരോഗതി വേണമെന്ന് ഗവര്‍ണര്‍ എടുത്തുപറഞ്ഞു. കൊവിഡ് പ്രതിരോധം, സൈനിക ശക്തി, ശാസ്ത്ര പുരോഗതി, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ ഭാരതം മുന്നേറുകയാണ്. എണ്‍പത് ശതമാനം കൊവിഡ് വാക്‌സിന്‍ നല്‍കിയ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Read Also : കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Story Highlights : republic day india 2022, arif muhammed khan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here