കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ

ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചതിനു പിന്നാലെയാണ് താൻ ബിജെപിയിൽ ചേരുന്നതായി ആർപിഎൻ സിംഗ് അറിയിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയയിരുന്നു പ്രഖ്യാപനം.
‘ഇത് എനിക്കൊരു പുതിയ തുടക്കമാണ്. ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷൻ ശ്രീ ജെപി നദ്ദയുടെയും നായകത്വത്തിലും വഴികാട്ടലിലും രാജ്യനിർമ്മാണത്തിൽ പങ്കാളിയാവാൻ ഞാൻ കാത്തിരിക്കുന്നു.’- ആർപിഎൻ സിംഗ് ട്വീറ്റ് ചെയ്തു. കോൺഗ്രസ് എംഎൽഎ ആയി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട പദ്രൗനയിൽ തന്നെയാവും അദ്ദേഹം ബിജെപിക്ക് വേണ്ടിയും മത്സരിക്കുക.
Story Highlights : Congress RPN Singh Joins BJP
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here