തേഞ്ഞിപ്പലം പോക്സോ കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യും, ഫോണുകൾ പരിശോധിക്കും

തേഞ്ഞിപ്പലം പോക്സോ കേസിൽ പൊലീസ് കൂടുതൽപേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും മൊഴിയെടുക്കും. ഫോൺ പരിശോധിക്കുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്.
തേഞ്ഞിപ്പലം പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പൊലീസിനെതിരെ പരാതിയുമായി യുവാവ് രംഗത്തുവന്നു. പെൺകുട്ടിയുടെ പീഡന പരാതി പറയാൻ സഹായിച്ചതിന് പൊലീസ് മർദിച്ചതായി പ്രതിശ്രുത വരൻ. പെൺകുട്ടിയെയും തന്നേയും മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചു. മനുഷ്യാവകാശ കമ്മിഷന് യുവാവ് നൽകിയ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. കേസിൽ കുടുക്കുമെന്ന് പറഞ്ഞ് സി ഐ അലവി ഭീഷണിപ്പെടുത്തിയെന്ന് യുവാവ് വ്യക്തമാക്കി. പരാതിയെപ്പറ്റി പൊലീസിനോടന്വേഷിച്ച സാമൂഹിക പ്രവർത്തകയോടും മോശമായി പെരുമാറിയെന്നും മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു .
Read Also : തേഞ്ഞിപ്പലം പോക്സോ കേസ്; പൊലീസിനെതിരെ ഗുരുതര ആരോപണം
017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.
Story Highlights : thenjippalam-pocso; More people will be questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here