യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും; അന്വേഷണം ആരംഭിച്ചു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെത്തി. മധ്യപ്രദേശിലെ റേവയിലാണ് ഇത് കണ്ടെത്തിയത്. റേവ ജില്ലാ പൊലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് സംഭവം. ദേശീയ പാത 30ലെ ഒരു പാലത്തിനു കീഴിലാണ് ടൈമർ ഉള്ള സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടൻ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. അടുത്ത മാസം യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യോഗി ആദിത്യനാഥിനെതിരായ ഭീഷണിക്കത്ത് ഗൗരവമായാണ് അന്വേഷണ സംഘം പരിഗണിക്കുന്നത്.
Story Highlights : Explosive letter threatening Yogi Adityanath
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here