ഗുലാം നബി ആസാദ് പത്മ പുരസ്കാരം സ്വീകരിച്ചതിൽ കോൺഗ്രസിൽ ഭിന്നത

ഗുലാം നബി ആസാദ് പത്മാ പുരസ്ക്കാരം സ്വീകരിച്ചതുമായ് ബന്ധപ്പെട്ട് കോൺഗ്രസ്സിൽ ഭിന്നത. അനുഭവസമ്പന്നനായ ഗുലാം നബിയുടെ സേവനം കോൺഗ്രസ് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപിൽ സിബൽ വിമർശിച്ചു. അതേസമയം ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പത്മഭൂഷൺ സ്വീകരിയ്ക്കാനുള്ള ഗുലാം നബി ആസാദിന്റെ തിരുമാനത്തെ അദ്ദേഹം വിമർശിച്ചു. (ghulam nabi azad padma)
രണ്ട് പേരാണ് പത്മ പുരസ്കാരങ്ങൾ നിരസിച്ചത്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ബംഗാൾ സംഗീതജ്ഞ സന്ധ്യാ മുഖർജി എന്നിവർ പുരസ്കാരം നിരസിച്ചു. പത്മപുരസ്‌കാരം നിരസിച്ചിരുന്നു. തന്നോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും അതിനാൽ പുരസ്‌കാരം നിരസിക്കുന്നു എന്നുമായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം. അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരോട് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യാ മുഖർജിയുടെ മകൾ സൗമി സെൻഗുപ്ത പറഞ്ഞു. പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്ക്ക് 90ാം വയസിൽ പുരസ്‌കാരം നൽകുന്നത് അനാദരവാണെന്നും മകൾ കൂട്ടിച്ചേർത്തു.
Read Also : 90ാം വയസില്‍ അനാദരവ്; പത്മ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്ഞയും
ഈ വർഷത്തെ പത്മ പുരസ്‌കാര പട്ടികയിൽ നാല് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവർ പദ്മശ്രീ നേടി. സാമൂഹ്യപ്രവർത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകൾക്ക് ചുണ്ടയിൽ ശങ്കരനാരായണൻ മേനോനും പുരസ്‌കാരങ്ങൾ കിട്ടി. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്‌കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിൻ റാവത്തിനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷൺ പുരസ്‌കാരം ലഭിച്ചത്.
17 പേർക്ക് പത്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.
Story Highlights : ghulam nabi azad padma congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here