Advertisement

റിഹേഴ്സലില്ലാതെ പതാക ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരം; നടപടി വേണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

January 26, 2022
1 minute Read

കാസര്‍കോട് പതാക തലകീഴായി ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്സല്‍ റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. ഇന്ത്യൻ ദേശിയ പതാകയെ അവഹേളിച്ചവർക്കെതിരെ നടപടി വേണം, അവരെ വെറുതെ വിടാൻ പാടില്ല. മാതൃകാപരമായ ശിക്ഷ അവർക്ക് കൊടുക്കണം.

ഇതെല്ലം പരിശോധിക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധകൾക്കുണ്ട്. സ്വാഭാവികമായി ആരാണോ പതാക ഉയർത്തുന്നത് അവർക്കും പരിശോധിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേസെടുക്കണമെന്ന് ബിജെപി സംസഥാന സെക്രട്ടറി കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.

Read Also : വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

കൂടാതെ ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി, എഡിഎം എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിഹേഴ്സൽ നടത്തിയിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിക്കാണ് സംഭവത്തിന്‍റെ അന്വേഷണ ചുമതല. പൊലീസ്, റവന്യൂ വകുപ്പുകളുടെ വീഴ്ച അന്വേഷിക്കും. കണ്ണൂർ ഡിജിപിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് കൈമാറും. എഡിഎമ്മിനെ മന്ത്രി അഹമ്മദ് ദേവർ കോവിൽ വിളിച്ച് വരുത്തി വിശദീകരണം തേടിയിട്ടുണ്ട്.

Story Highlights : unnithan-demands-action-flag-issue-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top