ചിമ്മിനിയിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

തൃശൂർ ചിമ്മിനി പാലിപ്പള്ളിയിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്.ആരോഗ്യസ്ഥിതി മോശമായതിനാൽ വനം വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു.
Read Also : രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ; 573 മരണം
താളൂപാടത്തുള്ള വനം വകുപ്പ് ഓഫീസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്ടര്‍ ഡെവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അവശ നിലയിലായ കുട്ടിയാനയെ ആനക്കൂട്ടത്തില്‍ നിന്നും ഒഴിവാക്കിയ നിലയിലായിരുന്നു.
വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ ആനക്കൂട്ടത്തെ കണ്ടെത്തി ആനക്കുട്ടിയെ കൂട്ടത്തില്‍ വിടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തില്‍ കൂട്ടാന്‍ ആനകൾ തയ്യാറായില്ല.
Story Highlights : elephant-calf-found-in-the-chimney-forest-died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here