ധനുവച്ചപുരത്ത് ഗുണ്ടാ അക്രമണം; കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലും പെട്രോൾ ബോംബ് എറിഞ്ഞു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. ഇന്നലെ രാത്രിയിലായിരുന്നു ധനുവച്ചപുരത്ത് ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തിയത്. കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലേക്കുമാണ് പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം വാഹനങ്ങൾ അടിച്ചു തകർത്തു. (Goons attack)
Read Also : കൊവിഡ് തീവ്ര വ്യാപനം; നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ
രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്കുളിലെ വാഹനങ്ങും തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസിന്റെ പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന.
Story Highlights : goonda-violence-resumes-in-thiruvananthapuram-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here