Advertisement

കോഴിക്കോട് ഇരട്ട സ്ഫോടനം; ഹൈക്കോടതി വിധി ഇന്ന്

January 27, 2022
Google News 1 minute Read

കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടന കേസുകളില്‍ എന്‍ ഐ എ വിധിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ ഐ എയും ഹർജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍ ഐ എ കോടതി വിധി റദ്ദാക്കണമെന്നാണ് നസീറിന്റെ ആവശ്യം. രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് എൻ ഐ എ അപ്പീൽ നൽകിയത്.

Read Also : കൊവിഡ് വ്യാപനം, ലോകായുക്ത നിയമ ഭേദഗതി; മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും

അതേസമയം, രണ്ട് പേരെ വെറുതെവിട്ടതിനെതിരെയാണ് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചത്. 2006ലാണ് കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സ്‌ഫോടനങ്ങളുണ്ടായത്. കെ എസ് ആര്‍ ടി സി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡുകളിലായിരുന്നു സ്‌ഫോടനങ്ങള്‍.

Story Highlights : kozhikode-twin-blasts-high-court-verdict-on-petitions-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here