ഗോവ തെരെഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥിയായി മനോഹർ പരീക്കറിന്റെ മകൻ ഉത്പാൽ പരീക്കർ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ഗോവ, പഞ്ചിം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പാൽ പരീക്കർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ പ്രാർത്ഥനയും നടത്തി.
പാർട്ടി വിടുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും എന്നാൽ മണ്ഡലത്തിൽ നിന്ന് ബിജെപി ഒരു നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ തെരെഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ താൻ തയ്യാറാണെന്നും ഉത്പാൽ പരീക്കർ പറഞ്ഞിരുന്നു. നേരത്തെ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഉത്പാൽ പരീക്കറിനെ ഒഴിവാക്കിയതിനെ തുടർന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എഎപിയിലേക്ക് ക്ഷണിച്ചിരുന്നു.
Read Also : ഗോവ തെരെഞ്ഞെടുപ്പ്; ലോബോയ്ക്കെതിരെ ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥി
പാർട്ടി വീണ്ടും അധികാരത്തിൽ വരണമെന്ന് മനോഹർ പരീക്കർ ആഗ്രഹിക്കുന്നുവെന്നും മകൻ ഉത്പാൽ പരീക്കർ തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കണമെന്നും ബിജെപി നേതാവും ഗോവയുടെ ചുമതലയുള്ള സി ടി രവിയും പറഞ്ഞു. മുൻ ഗോവ മുഖ്യമന്ത്രിയുടെ പാരമ്പര്യം ബിജെപി വഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മകൻ പാർട്ടിയിൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയെ കൂടാതെ പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ നാല് സംസ്ഥാനങ്ങളിലും അടുത്ത മാസം തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. സംസ്ഥാന തെരരഞ്ഞെടുപ്പ് ഫെബ്രുവരി 10 ന് ആരംഭിച്ച് മാർച്ച് 10 ന് വോട്ടെണ്ണലോടെ അവസാനിക്കും.
Story Highlights : manohar-parrikars-son-contests-goa-seat-independently-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here