കൂട്ട ബലാത്സംഗം നടത്തി മുടി മുറിച്ച് അതിജീവതയെ തെരുവിലൂടെ നടത്തി; 4 പേർ പിടിയിൽ

കൂട്ടബലാത്സംഗം നടത്തി മുടി മുറിച്ച് അതിജീവതയെ തെരുവിലൂടെ നടത്തി. റിപ്പബ്ലിക് ഡേയിൽ ഡൽഹി വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിക്കെതിരെ വ്യക്തിവിദ്വേഷമുള്ളവരാണ് ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.
ഭർതൃമതിയായ യുവതിയാണ് നിഷ്ഠൂരമായ അതിക്രമത്തിനിരയായത്. യുവതിയെ അയൽവാസിയായ ഒരു പയ്യൻ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തനിക്ക് യുവതിയെ ഇഷ്ടമാണെന്ന് പയ്യൻ പറഞ്ഞിരുന്നു. ഇയാൾ കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തു. പയ്യൻ്റെ ആത്മഹത്യക്ക് ഉത്തരവാദി യുവതിയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായായിരുന്നു അതിക്രമം. കൂട്ടബലാത്സംഗത്തിനു ശേഷം യുവതിയുടെ മുടി മുറിച്ച്, മുഖത്ത് കറുത്ത പെയിൻ്റടിച്ച്, ചെരുപ്പ് മാലയണിഞ്ഞ് പ്രതികൾ തെരുവിലൂടെ നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു.
Story Highlights : new delhi gang rape 4 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here