സത്യം ജയിച്ചു; എൻഐഎ സുപ്രിംകോടതിയെ സമീപിച്ചാൽ അവിടെയും സത്യം വെളിപ്പെടും; തടിയന്റവിട നസീറിന്റെ പിതാവ്

കോഴിക്കോട് ഇരട്ടസ്ഫോടന കേസിൽ തിടയന്റവിട നസീറിനെ വെറുതെ വിട്ട ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പിതാവ് മജീദ്. സത്യം ജയിച്ചെന്ന് തടിയന്റവിട നസീറിന്റെ പിതാവ് പ്രതികരിച്ചു. ( thadiyantavida nazeer father response )
കേസിൽ വലയി അപമാനം നേരിട്ടു. പൊതുസമൂഹത്തിൽ നിന്ന് തങ്ങളെ ഒറ്റപ്പെടുത്തിയെന്നും, മറ്റ് മക്കളെയും കേസിൽ ഉൾപ്പെടുത്തിയെന്നും പിതാവ് മജീദ് പറയുന്നു. നസീർ തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് കരുതിയിരുന്നുവെന്നും മജീദ് വ്യക്തമാക്കി. എൻഐഎ സുപ്രിംകോടതിയെ സമീപിച്ചാലും അവിടെയും സത്യം വെളിപ്പെടുമെന്ന് പിതാവ് മജീദ് പറയുന്നു.
എൻഐഎക്ക് കടുത്ത തിരിച്ചടി നൽകി കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇന്ന് ഉച്ചയോടെയാണ്. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എൻ.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എൻഐഎ കോടതി ശിക്ഷാവിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി.
Read Also : ഭീമ കൊറേഗാവ് കേസ്: സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സുപ്രീംകോടതിയിൽ
പ്രതികൾക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അബ്ദുൾ ഹാലിം, അബുബക്കർ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ എൻഐഎ നൽകിയ അപ്പീലും കോടതി തള്ളി. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമായിട്ടായിരുന്നു 2006 മാർച്ചിൽ ഇരട്ട സ്ഫോടനം നടന്നത്.
Story Highlights : thadiyantavida nazeer father response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here