ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മത്സരിക്കും. ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാർ റൂറലിൽ സ്ഥാനാർത്ഥിയാകും. രാംനഗറിൽ മഹേന്ദ്രപാൽ സിംഗ് സ്ഥനാർത്ഥിയാകും.
ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബി ജെ പിയിലേക്ക്. കിഷോർ ഉപാധ്യായ ഇന്ന് ബിജെപി അംഗത്വമെടുക്കും. അടുത്തിടെയാണ് കിഷോർ ഉപാധ്യായെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തെഹ്‌രി മണ്ഡലത്തിൽ നിന്നും കിഷോര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ത്.
Read Also : ബജറ്റ് 2022: അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കിയേക്കുമെന്ന് സൂചന
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഉപാധ്യായയെ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഉത്തരാഖണ്ഡ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനും ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായിരുന്ന കിഷോര്‍ ഉപാധ്യായ ബിജെപിയിലെത്തുന്നത് കോണ്ഗ്രസിന് കനത്ത തിരിച്ചടിയാണ്.
Story Highlights : uthrakhand-assembly-election-updates-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here