ഗൂഡാലോചന കേസ്; പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനൊപ്പമെന്ന് കോടതി; നാളെ പ്രത്യേക സിറ്റിംഗ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന് ഒപ്പമെന്ന് ഹൈക്കോടതി. നാളെ പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചു.(dileep conspiracy case)
കേസ് പരിഗണിക്കുന്നതിനിടെ, അന്വേഷണ സംഘം ആവശ്യപ്പെട്ട ദിലീപിന്റെയടക്കം ഫോണുകള്‍ അഭിഭാഷകന് കൈമാറിയത് തെറ്റാണെന്ന് കോടതി വിമര്‍ശിച്ചു. അന്വേഷണത്തിന് അനിവാര്യമായ തെളിവായ മൊബൈല്‍ ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. എന്നാല്‍ പൊലീസ് ചോദിച്ച ഫോണുകള്‍ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്നായിരുന്നു ദിലീപിന്റെ മറുപടി. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
പൊലീസ് ചോദിച്ച ഫോണുകള്‍ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് ദിലീപിന്റെ മറുപടി. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ഫോറന്‍സിക് പരിശോധന കഴിഞ്ഞ് ഫോണ്‍ ലഭിക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് കടന്നുകയറാനാണഅ പൊലീസ് ശ്രമിക്കുന്നതെന്നും ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണ് ഫോണുകള്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയതെന്നും ദിലീപ് പറഞ്ഞു.
ഫോണ്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിക്കൂടേയെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ ദിലീപ് അതും വിസമ്മതിച്ചു. ഫോണ്‍ ഹൈക്കോടതിക്കും അന്വേഷണ സംഘത്തിനും കൈമാറില്ലെന്ന് ദിലീപ് പറഞ്ഞു. ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
Read Also : അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന; ദിലീപിനെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു
അതിനിടെ ഗൂഡാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘം. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് മൊഴി എടുക്കുന്നത്. കേസിലെ സാക്ഷിയായ ബാലചന്ദ്രകുമാറില്‍ നിന്ന് നിര്‍ണായക ശബ്ദസാമ്പിളുകള്‍ സ്ഥിരീകരിക്കുന്നതിനാണ് ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തിയത്.
Story Highlights : dileep conspiracy case, actress attack, highcourt of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here