‘വൈൻ മദ്യമല്ല, തീരുമാനം കർഷക വരുമാനം ഇരട്ടിയാക്കും’; സഞ്ജയ് റാവത്ത്

സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും വൈൻ വിൽക്കാൻ അനുമതി നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. “വൈൻ മദ്യമല്ല. വൈൻ വിൽപ്പന വർധിച്ചാൽ കർഷകർക്ക് അതിന്റെ ഗുണം ലഭിക്കും. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഞങ്ങൾ ഇത് ചെയ്തത്” റാവത്ത് വ്യക്തമാക്കി.
“ബിജെപി എതിർക്കുക മാത്രമാണ് ചെയ്യുന്നത്, എന്നാൽ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല,” ബിജെപിയെ രൂക്ഷമായി വിമർശിച്ച റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയെ മദ്യരാഷ്ട്രമാക്കി മാറ്റാനാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ആഗ്രഹിക്കുന്നതെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു.
സംസ്ഥാനത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും 5,000 രൂപ ലൈസൻസിംഗ് ഫീസിൽ വൈൻ വിൽക്കാനുള്ള നിർദ്ദേശത്തിന് മഹാരാഷ്ട്ര അനുമതി നൽകിയിരുന്നു. ഇന്ത്യൻ വൈനറികൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്ന മാർക്കറ്റിംഗ് ചാനൽ ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന കാബിനറ്റ് അറിയിച്ചു.
Story Highlights : wine-is-not-liquor-sale-will-double-farmers-income
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here