അനൂപ് മുഹമ്മദിന് ജാമ്യം

ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന് ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. മയക്കുമരുന്നു കേസിലും ബിനീഷ് കോടിയേരി പ്രതിയായ സാമ്പത്തിക ഇടപാട് കേസിലുമാണ് ജാമ്യം ലഭിച്ചത്. ഒരുലക്ഷം രൂപയും രണ്ട് ആൾ ജാമ്യത്തിലുമാണ് അനൂപ് പുറത്തിറങ്ങുന്നത്. ( anopp muhammed gets bail )
കോടതിയുടെ അനുമതിയില്ലാതെ ബംഗളൂരു വിട്ടു പോകരുത്, കേസിലെ സാക്ഷികളെ സ്വാധീനിയ്ക്കാൻ ശ്രമിക്കരുത്, ജാമ്യകാലയളവിൽ സമാനമായ കുറ്റകൃത്യം നടത്തരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. ഒരുവർഷം മുൻപ് ബംഗളൂരുവിലെ ഹോട്ടലിൽ നിന്നും നിരോധിച്ച മയക്കുമരുന്നുമായാണ് അനൂപ് മുഹമ്മദ് ഉൾപ്പെടെ മൂന്നു പേർ പിടിയിലാകുന്നത്. തനിക്ക് സാമ്പത്തിക സഹായം ചെയ്തത് ബിനീഷ് കോടിയേരിയാണെന്ന അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെതിരെ കേസെടുത്തത്.
Story Highlights : anopp muhammed gets bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here