Advertisement

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ദമ്പതികൾക്ക് മർദനം

January 29, 2022
Google News 1 minute Read

തിരുവനന്തപുരത്ത് ഭാര്യയെയും ഭർത്താവിനെയും ഗുണ്ടാസംഘം പിന്തുടർന്ന് മർദിച്ചു. ബൈക്കിൽ സഞ്ചരിച്ച ഇവരെ ഓട്ടോയിൽ തടഞ്ഞ് നിർത്തി സംഘം മർദിക്കുകയായിരുന്നു. ട്രാക്കിൽ വച്ചുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. നെടുമങ്ങാട് സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

അതേസമയം സംസ്ഥാനത്ത് ​ഗുണ്ടാപ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ആലുവ റൂറൽ ജില്ലയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.

പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നിർണായക നീക്കങ്ങൾക്കാണ് അനുമതിയായിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എസ്. വിജയ്‌ സാഖറെ, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക്, അഡീഷണൽ എസ്.പി കെ. ലാൽജി, എ.എസ്.പി അരുൺ കെ. പവിത്രൻ, ഡി.വൈ.എസ്പിമാർ യോ​ഗത്തിൽ പങ്കെടുത്തു.

Story Highlights : goons-attack-trivandrum-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here