തകർന്നടിഞ്ഞ നഗരത്തിന് മേൽ പണികഴിപ്പിച്ച പാത്രങ്ങളുടെ താഴ്‌വര…
രണ്ടാം ഇന്ത്യ-ചൈന യുദ്ധത്തിൽ തകർന്നടിഞ്ഞ മുവാംഗ് കൂന്‍ നഗരത്തിന് മേൽ പണിതുയർത്തതാണ് ഫോണ്‍സാവന്‍ പട്ടണം. അത്രമേൽ മനോഹാരമായ ഈ പട്ടണം തേടി നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്. ലാവോസിന്റെ വടക്കൻ പ്രദേശമായ സിയാങ്‌ഖോംഗ് പ്രവിശ്യയിലാണ് ഈ പട്ടണമുള്ളത്. തകർന്ന രാജ്യത്തിന്റെ അവശേഷിപ്പുകളും പുരാതന സ്ഥലങ്ങളും പട്ടണത്തിന്റെ ചരിത്രവും തേടി ഇങ്ങോട്ടെത്തുന്നവരാണ് മിക്ക സഞ്ചാരികളും. അവിടുത്തെ പുരാതനമായ ചരിത്രാവശിഷ്ട്മാണ് പ്ലെയിന്‍ ഓഫ് ജാര്‍സ്. ഇതിന്റെ പ്രായം നിർണ്ണയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ആയിരകണക്കിന് കൂറ്റൻ കൽപാത്രങ്ങളുടെ ശേഖരമാണ് ഈ പ്രദേശം. സിയാങ്‌ഖോംഗ് പീഠഭൂമിയുടെ മധ്യ സമതലപ്രദേശത്തുള്ള താഴ്‌വര നിറയെ നിറഞ്ഞ് പരന്ന് കിടക്കുന്ന കൽപാത്രങ്ങൾ. രണ്ടായിരം വര്ഷം വരെ പഴക്കമുണ്ട് ഈ ജാറുകൾക്കെന്നാണ് കണക്കാക്കുന്നത്. ഇതിൽ പതിനാല് ടൺ വരെ ഭാരം ഉൾക്കൊള്ളാൻ സാധിക്കുന്ന ഈ പാത്രങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് മീറ്റർ വരെ ഉയരമുണ്ട്. ഇതിന്റെ ഉപയോഗം എന്തെന്നോ എന്തിനു വേണ്ടിയാണ് ഇത് പണികഴിപ്പിച്ചതെന്നോ ഉള്ള കാര്യങ്ങളെ കുറിച്ച് ഗവേഷകർക്കും കൃത്യമായ ധാരണയൊന്നും ഇല്ല.
Read Also : ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…
മറ്റൊരു കണ്ടെത്തൽ ഇത് പണ്ടുകാലത്ത് ശവദാഹത്തിന് ഉപയോഗിച്ചിട്ടുള്ളതാണ് എന്നതാണ്. അങ്ങനെ ഒരു നിഗമനത്തിന് കാരണം അതിന്റെ പരിസരങ്ങളിൽ നിന്ന് ശ്മാശാനങ്ങളും മനുഷ്യ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇങ്ങനെ കാൽപാത്രങ്ങൾ കാണപ്പെടുന്ന തൊണ്ണൂറോളം പ്രദേശങ്ങൾ ഈ പ്രവിശ്യയിലുണ്ട്. പക്ഷെ ഇവിടെയൊന്നും സഞ്ചാരികൾക്ക് ഇഷ്ടപ്രകാരം നടക്കാൻ സാധിക്കില്ല. കാരണം 1964-69 കാലഘട്ടത്തിൽ യുഎസ് ഫയർഫോഴ്‌സ് ബോംബാക്രമണം നടത്തിയിരുന്നു. അതിന്റെ അവശിഷ്ടങ്ങളിൽ പലതും ഇപ്പോഴും പൊട്ടാതെ മണ്ണിൽ കിടപ്പുണ്ട്. അതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് പ്രവേശനം ഉള്ള ഭാഗങ്ങൾ പ്രത്യേകം അടയാളപെടുത്തി വെച്ചിട്ടുണ്ട്. അവിടേക്ക് മാത്രമേ പ്രവേശനം സാധിക്കുകയുള്ളു. യുനെസ്‌കോയുടെ സഹായത്തോടെ ബോംബുകൾ നീക്കം ചെയ്ത് വരികയാണ്.
Story Highlights : heritage site plain of jars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here