പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് റിപ്പോര്‍ട്ട്

ചാരസോഫ്റ്റ്‌വെയറായ പെഗസിസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസിസ് വാങ്ങാന്‍ തീരുമാനിച്ചത്. പെഗസിസും മിസൈല്‍ സിസ്റ്റവും വാങ്ങാന്‍ 13,000 കോടി രൂപയ്ക്ക് കരാര്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നായിരുന്നു
റിപ്പോര്‍ട്ട്.
Read Also : പെഗസിസ് ഫോൺ ചോർത്തൽ; സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്
Story Highlights : pegasus software
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here