കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം

കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍മ്മരേഖ വിശദീകരണ പരിപാടിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്നത്. കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇത് ലംഘിച്ച് യോഗം നടന്നത്.
സംസ്ഥാനത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ അന്‍പതിനായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47,649 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. 45.78 ആണ് ടിപിആര്‍.
എറണാകുളത്ത് ഇന്ന് വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights : youth league meeting covid protocol violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here