Advertisement

രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പിജി ഡോക്ടർക്കെതിരെ നടപടി

January 30, 2022
Google News 1 minute Read

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്ടർ അനന്തകൃഷ്ണനെതിരെ നടപടി. അന്വേഷണ റിപ്പോർട്ട് പൂർത്തിയാവും വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ ഉത്തരവ് ഇട്ടു. ഡോക്‌ടർ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

ഡോക്‌ടറുടെ പെരുമാറ്റം മെഡിക്കൽ കോളജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. അനന്തകൃഷ്‌ണന്റെ പെരുമാറ്റം ആശുപത്രിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായി വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകിയിരുന്നു.

അന്തിമ റിപ്പോർട്ട് വരുന്നത് വരെ അനന്തകൃഷ്ണൻ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിൻസിപ്പാൾ സാറ വർഗ്ഗീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംഭവത്തിൽ കർശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.

Story Highlights : action-against-pg-doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here