Advertisement

ആരോഗ്യമന്ത്രിയുടെ സന്ദർശന വേളയിൽ ആശുപത്രിയിൽ ഉണ്ടാകാതിരുന്നു; തിരുവനന്തപുരം ഡെ. സൂപ്രണ്ടിനെതിരെ നടപടി

January 30, 2022
Google News 1 minute Read

തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെ. സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിനെതിരെ നടപടി. ഡോ എസ് എസ് സന്തോഷ് കുമാറിനെ അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ നിന്ന് നീക്കി.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സന്ദർശന വേളയിൽ ആശുപത്രിയിൽ ഉണ്ടാകാതിരുന്നതിനാണ് നടപടി. പകരം ഡോ മോഹൻ റോയിക്ക് ചുമതല നൽകി.

ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്ടർ അനന്തകൃഷ്ണനെതിരെ നടപടി സ്വീകരിച്ചു. അന്വേഷണ റിപ്പോർട്ട് പൂർത്തിയാവും വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ ഉത്തരവ് ഇട്ടു. ഡോക്‌ടർ രോഗിയോട് തട്ടിക്കയറുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

Read Also :കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മാറിനല്‍കി; രണ്ട് വാര്‍ഡന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം പിജി ഡോക്ടർ ആയ അനന്തകൃഷ്ണനെതിരെയാണ് പ്രിൻസിപ്പൽ നടപടി എടുത്തത്. ഡോക്‌ടറുടെ പെരുമാറ്റം മെഡിക്കൽ കോളജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. അനന്തകൃഷ്‌ണന്റെ പെരുമാറ്റം ആശുപത്രിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായി വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.അന്തിമ റിപ്പോർട്ട് വരുന്നത് വരെ അനന്തകൃഷ്ണൻ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിൻസിപ്പൽ സാറ വർഗ്ഗീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംഭവത്തിൽ കർശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതർക്ക് നിർദേശം നൽകിയിരുന്നു.

Story Highlights : Action against Thiruvananthapuram deputy Superintendent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here