Advertisement

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെ

January 30, 2022
1 minute Read
india covid cases

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34, 281 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപി ആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി 14.50 ശതമാനത്തിലെത്തി. ( india covid cases )

ആക്ടീവ് കേസുകൾ 19 ലക്ഷത്തിൽ താഴെ ആയി. രോഗവ്യാപനം കുറഞ്ഞതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.രാജ്യത്ത് 75 ശതമാനം പേർ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ നിർണായക നേട്ടം കൈവരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

കർണാടകയിൽ കൊവിഡ് മരണം കൂടുകയാണ്. ഇന്നലെ 70 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 33,337 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 69,902 പേർക്ക് രോഗം ഭേദമായി. 2,52,132 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ബംഗളൂരുവിൽ 16,586 പേർക്കാണ് 24 മണിക്കൂറിൽ വൈറസ് ബാധ കണ്ടെത്തിയത്. 19.37 ആണ് സംസ്ഥാനത്തെ ടിപിആർ.

Read Also : രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം

തമിഴ്നാട്ടിൽ 24,418 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 46 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണ സംഖ്യ 37, 506 ആയി. ചെന്നൈയിൽ 4508 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 20.9 ആണ് ടി പി ആർ. 18.3 ആണ് സംസ്ഥാന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്.

കേരളത്തിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. സംസ്ഥാനത്ത് ഇന്നലെ 50,812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47,649 പേരാണ് രോ​ഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. 45.78 ആണ് ടിപിആർ.

Story Highlights : india covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top