Advertisement

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ പീഡന പരാതിയുമായി മുൻ കാമുകി

January 30, 2022
Google News 1 minute Read

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മേസൺ ഗ്രീൻവുഡിനെതിരെ പീഡന ആരോപണവുമായി മുൻ കാമുകി. 20 കാരനായ ഇംഗ്ലീഷ് ഇന്റർനാഷണൽ വരുത്തിയ പരുക്കുകളുടെ ഫോട്ടോയും ലൈംഗികാതിക്രമത്തിന്റെ ശബ്ദ റെക്കോർഡിംഗും യുവതി പുറത്തുവിട്ടു.

ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് യുവതി താൻ നേരിട്ട ലൈംഗികാതിക്രമ വിവിവരം പങ്കുവെച്ചത്. ശരീരത്തിലുടനീളമുള്ള ചതവും, രക്തം പുരണ്ട ചുണ്ടുകളുടെ ഫോട്ടോയും വിഡിയോകളും യുവതി പങ്കുവെച്ചു.”മേസൺ ഗ്രീൻവുഡ് യഥാർത്ഥത്തിൽ എന്നോട് എന്താണ് ചെയ്യുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരോടും…” എന്ന അടിക്കുറിപ്പൊടെയാണ് യുവതിയുടെ പോസ്റ്റ്.

“സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും ആരോപണങ്ങളും ഞങ്ങൾക്കറിയാം. വസ്തുതകൾ സ്ഥാപിക്കുന്നതുവരെ കൂടുതൽ അഭിപ്രായങ്ങളൊന്നും പറയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു തരത്തിലുള്ള അക്രമത്തെയും അംഗീകരിക്കുന്നില്ല,” ക്ലബ് പ്രസ്താവനയിൽ പറയുന്നു. ഗ്രീൻവുഡിന് 2024 വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഉണ്ട്. ഈ സീസണിൽ യുണൈറ്റഡിനായി 24 മത്സരങ്ങൾ കളിച്ച അദ്ദേഹം 6 ഗോളുകൾ നേടിയിട്ടുണ്ട്.

ഗ്രീൻവുഡും ഹാരിയറും സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. ഇംഗ്ലണ്ട് അരങ്ങേറ്റത്തിന് ദിവസങ്ങൾക്ക് ശേഷം ഗ്രീൻവുഡ് ഐസ്‌ലാൻഡ് മോഡലുകളെ ഹോട്ടൽ മുറിയിൽ എത്തിച്ചത് വിവാദമായതിനെത്തുടർന്ന് 2020-ൽ ഇരുവരും പിരിഞ്ഞു.

Story Highlights : man-united-forward-of-domestic-abuse-sexual-assault

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here