മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു

മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു. പുളളിപ്പാടം ഇല്ലിക്കല്‍ കരീമാണ് മരിച്ചത്. 67 വയസായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.(Honeybee attack)
Read Also :“തലതിരിഞ്ഞാലെന്താ, വീട് അടിപൊളിയാണ്”; കൗതുകമായി തലതിരിഞ്ഞ വീടും വീട്ടുടമയും…
ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണം അദ്ദേഹത്തെ കാര്യമായി തന്നെ ബാധിച്ചു. വളരെ വേഗത്തിൽ തന്നെ ആശുപതിയിൽ എത്തിച്ച് മറ്റ് വിദഗ്‌ധ ചികിത്സകൾക്ക് വിധേയനാക്കിരുന്നു രക്ഷപ്പെടുത്താനായില്ല.
Story Highlights : one-died-in-honeybee-attack-in-malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here