സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക്; സ്വകാര്യ ബസ് ഉടമകൾ

സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകൾ. സർക്കാർ പ്രൈവറ്റ് ബസ് ഉടമകൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് എ.കെ.ബി.ഓ.എ. പത്ത് ദിവസത്തിനുള്ളിൽ മിനിമം ചാർജ് 10 രൂപയാക്കണമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.
പ്രതിസന്ധിയെ തുടർന്ന് 4000 ബസുകൾ സർവീസ് അവസാനിപ്പിക്കേണ്ടി വന്നെന്ന് ബസ് ഉടമകൾ പറഞ്ഞു. നഷ്ടം സഹിച്ചാണ് പലരും സർവീസുകൾ തുടരുന്നതെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി.
Read Also :“തലതിരിഞ്ഞാലെന്താ, വീട് അടിപൊളിയാണ്”; കൗതുകമായി തലതിരിഞ്ഞ വീടും വീട്ടുടമയും…
ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രകോപനത്തിന് കാരണം.
Story Highlights : privatebus-strike-in-kerala-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here