ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ അന്തരിച്ചു

ഫൊക്കാന മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യൂസ് ടീം അംഗവും എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ (56) വെസ്റ്ചെസ്റ്ററിൽ അന്തരിച്ചു. ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിവേൽ കുടുംബാംഗമാണ്. 1986 ലാണ് അമേരിക്കയിലെത്തിയത്. വൈറ്റ് പ്ലെയിൻസ് ഹോസ്പിറ്റലിൽ റെസ്‌പിറ്ററി തെറപ്പിസ്റ്റ് ആയിരുന്നു. അടൂർ കൊമ്പിളയിൽ കുടുംബാംഗമായ ശ്രീകുമാർ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനാണ്.
Read Also :മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു
മക്കൾ: അക്കൗണ്ടന്റ് വിഷ്ണു ഉണ്ണിത്താൻ, എഞ്ചിനിയർ ശിവ ഉണ്ണിത്താൻ
സഹോദരർ: തങ്കമണി പിള്ള (ഭർത്താവ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള); വിജയമ്മ നായർ (ബാബു നായർ); രത്‌നമ്മ പിള്ള, പങ്കജാക്ഷിയമ്മ, പരേതനായ മധുസൂദനൻ നായർ (സുജാത നായർ); പരേതനായ ഓമനക്കുട്ടൻ നായർ (മണിക്കുട്ടി), സുരേന്ദ്രൻ നായർ (ശൈലജ നായർ).
Story Highlights : Usha Unnithan passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here