യുപിയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

യുപിയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഛത്താരി പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. സംഭവത്തില്‍ കുട്ടിയുടെ ഡോക്ടറായ പിതാവിന്റെ രണ്ട് ജീവനക്കാര്‍ അറസ്റ്റിലായി. പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായ ഉടനെ തന്നെ പിതാവ് പൊലീസില്‍ വിവരമറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. അറസ്റ്റിലായ രണ്ടുപ്രതികളും കുട്ടിയുടെ പിതാവിന്റെ മുന്‍ ജീവനക്കാരാണ്. പൊലീസില്‍ നല്‍കിയ പരാതിയില്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്തിനിടെയാണ് കുറ്റം സമ്മതിച്ചത്.
Read Also : ഭിന്നശേഷിക്കാരിയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
രണ്ട് വര്‍ഷം മുന്‍പാണ് അറ്റെന്‍ഡര്‍മാരായിരുന്ന പ്രതികളെ ഡോക്ടര്‍ ജോലിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ടത്. ഈ വൈരാഗ്യമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.
Story Highlights : child death, uttarpradesh, kidnapping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here