Advertisement

നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി; യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച് നടത്തി

January 31, 2022
Google News 2 minutes Read

യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കേരളവും യുഎഇയും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അഭിപ്രായപ്പെട്ടു.

Read Also : കൊവിഡ് ബാധിതർക്ക് ചികിത്സ നിഷേധിച്ചാൽ കർശന നടപടി; മുഖ്യമന്ത്രി

ഊഷ്മളമായ സ്വീകരണമാണ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിൽ നടപ്പാക്കിയ ചെക്ക് മടങ്ങൽ നിയമം ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ മലയാളികൾ അടക്കമുള്ള കച്ചവടക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. അക്കാര്യത്തിൽ മന്ത്രിയോട് നന്ദി അറിയിച്ചു. കേരളത്തിലെ വ്യവസായ വികസനത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയുണ്ടായി.
യുഎഇ സർക്കാർ മേഖലയിൽ നിന്നുംസ്വകാര്യ മേഖലകളിൽ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ അവസരം വിനിയോഗിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : CM Pinarayi Vijayan meets with UAE Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here