ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയാണ് മരിച്ചത്. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടിക്കൊന്നത്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമിക്കാനെത്തുന്നതു കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. ആക്രമിച്ചത് ഒറ്റയാൻ ആണെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ച് തന്നെ റിജേഷ് മരിച്ചു.
Further updates soon
Story Highlights : elephant killed one aralam farm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here