എംജി സർവകലാശാല കൈക്കൂലി; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

- എസ്എസ്എൽസി യോഗ്യത മാത്രമുള്ള ഇവർ 2010ൽ പ്യൂൺ ആയാണ് സർവകലാശാലയിൽ എത്തുന്നത്.
- 2016ൽ അസോസിയേഷൻ വിസിക്ക് കത്ത് നൽകി.
- 2017ൽ സർവകലാശാല പരീക്ഷാവിഭാഗം അസിസ്റ്റൻ്റായി സിജെ എൽസി നിയമിതയായി.
എംജി സർവകലാശാല ആസ്ഥാനത്ത് എംബിഎ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാരി എൽസി അടക്കമുള്ള ആളുകൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്നെന്ന് റിപ്പോർട്ട്. താഴേ തസ്തികയിൽ ഉള്ളവർക്കുള്ള രണ്ട് ശതമാനം സംവരണ സ്ഥാനക്കയറ്റം നാല് ശതമാനമാക്കി ഉയർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നു. സർവകലാശാല വിസിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. ഇന്ന് ചേരുന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. (mg university bribe case)
ഇടത് സംഘടനാ യൂണിയനായ എംപ്ലോയീസ് അസോസിയേഷനാണ് കൈക്കൂലിക്കേസിൽ അറസ്റ്റിലായ എൽസിയുടെ കാര്യത്തിൽ കൂടുതൽ താത്പര്യം കാണിച്ചത്. 2016ൽ അസോസിയേഷൻ വിസിക്ക് കത്ത് നൽകി. 2017ൽ സർവകലാശാല പരീക്ഷാവിഭാഗം അസിസ്റ്റൻ്റായി സിജെ എൽസി നിയമിതയായി. എസ്എസ്എൽസി യോഗ്യത മാത്രമുള്ള ഇവർ 2010ൽ പ്യൂൺ ആയാണ് സർവകലാശാലയിൽ എത്തുന്നത്. പിന്നീട് പ്ലസ് ടുവും ഡിഗ്രിയും പൂർത്തിയാക്കി. എന്നാൽ, എംജി സർവകലാശാലയുടെ പ്രൈവറ്റ് ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് വിജിലൻസിൻ്റെ തീരുമാനം.
സംഭവത്തിൽ സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ രണ്ട് അംഗ അന്വേഷണ സമിതിയെ നിശ്ചയിക്കുകയും. ജീവനക്കാരിയുടെ നിയമവും കൈക്കൂലി സംഭവവും സിൻഡിക്കേറ്റിൽ ചർച്ചയാകും. അതേസമയം സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കും പങ്കുണ്ടെന്ന സംശയത്തിലാണ് വിജിലൻസ്.
Read Also : എംജി യൂണിവേഴ്സിറ്റി കൈക്കൂലി; സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്
ഒറ്റയ്ക്കാണ് 1 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന ജീവനക്കാരിയുടെ മൊഴി സംഘം പൂർണമായി വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ടും, ഫോണും പരിശോധിക്കാൻ പൊലീസ് ഒരുങ്ങുന്നത്. 4 തവണകളായി 1.25 ലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ കൈപറ്റിയെന്നാണ് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കോഴവാങ്ങി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിൽ വിജിലൻസ്.
കൈക്കൂലി കേസിൽ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺസംഭാഷണത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. എംബിഎ മാർക്ക്ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസിസ്റ്റൻ്റ് സി.ജെ. എൽസിയാണ് കഴിഞ്ഞ ദിവസം വിജിലൻസിൻ്റെ പിടിയിലായത്. താൻ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റ് ജീവനക്കാർക്ക് കൈമാറാനാണെന്ന് എൽസി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു.
ഈ ഉദ്യോഗസ്ഥരുടെ പേരുകളും രണ്ട് മാസം മുൻപ് നടത്തിയ ഫോൺ സംഭാഷണത്തിലുണ്ട്. സർട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുൾപ്പെടെയുള്ള ക്രമക്കേടുകൾക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നൽകുന്നതായും സൂചനയുണ്ട്.
Story Highlights : mg university bribe case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here