Advertisement

‘സാധാരണ ജനത്തെ വഞ്ചിച്ചു, ബജറ്റ് ജനദ്രോഹം’: കോൺഗ്രസ്

February 1, 2022
1 minute Read

കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ധനമന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ സാധാരണക്കാരെ വഞ്ചിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. വിലക്കയറ്റവും കൊവിഡ് സമയത്ത് ശമ്പളം വെട്ടിക്കുറച്ചതും കാരണം ഇടത്തരക്കാർ ബുദ്ധിമുട്ടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുഖ്യ വക്താവുമായ രൺദീപ് സുർജേവാല പറഞ്ഞു.

“ഇന്ത്യയിലെ സാധാരണക്കാർ കൊവിഡ് വരുത്തിയ മാന്ദ്യത്തിൽ നിന്ന് ആശ്വാസം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ധനമന്ത്രിയും പ്രധാനമന്ത്രിയും വീണ്ടും അവരെ നിരാശപ്പെടുത്തി. ഇത് രാജ്യത്തെ ശമ്പളക്കാരോടും ഇടത്തരക്കാരോടുമുള്ള വഞ്ചനയാണ്”- സുർജേവാല ട്വിറ്ററിൽ കുറിച്ചു. 2022-23 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിമർശനം.

Story Highlights : budget-is-betrayal-of-salaried-middle-classes-congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top