Advertisement

ഐപിഎലിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങൾ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്

February 1, 2022
Google News 2 minutes Read
england australia players ipl

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങൾ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഐപിഎലിൻ്റെ സമയത്ത് രാജ്യാന്തര മത്സരങ്ങൾ നടക്കുന്നതിനാലാണ് രണ്ട് രാജ്യങ്ങളിലെയും താരങ്ങൾ പങ്കെടുക്കാനിടയില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 27നാണ് ഐപിഎൽ ആരംഭിക്കുക. മെയ് അവസാന വാരമാവും പ്ലേ ഓഫ് മത്സരങ്ങൾ. (england australia players ipl)

ഓസ്ട്രേലിയയുടെ പാകിസ്താൻ പര്യടനം മാർച്ച് 29നാണ് ആരംഭിക്കുക. ഏപ്രിൽ അഞ്ചിന് പര്യടനം അവസാനിക്കും. അതുകൊണ്ട് തന്നെ ഈ പര്യടനത്തിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങൾ ഐപിഎലിലെ ആദ്യ മത്സരങ്ങളിൽ കളിച്ചേക്കില്ല.

ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎൽ സീസണിലെ അവസാന മത്സരങ്ങൾ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങൾക്ക് അവസാന മത്സരങ്ങൾ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ന്യൂസീലൻഡിനെതിരായ ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് പരമ്പര ജൂൺ 2നാണ് ആരംഭിക്കുന്നത്. ഐപിഎൽ എപ്പോൾ അവസാനിക്കുമെന്നതിൽ കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും മെയ് അവസാന വാരമാവും നോക്കൗട്ട് മത്സരങ്ങൾ നടക്കുക എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഇംഗ്ലണ്ട് താരങ്ങൾ മെയ് അവസാന വാരം നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. ജോ റൂട്ടും ബെൻ സ്റ്റോക്സും അടങ്ങുന്ന താരങ്ങൾ ഐപിഎൽ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടുമില്ല.

Read Also : ഐപിഎൽ ലേലം: ഷോർട്ട് ലിസ്റ്റിൽ ജോഫ്ര ആർച്ചറും; പക്ഷേ, ഈ വർഷം കളിക്കില്ല

അതേസമയം, മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതൽ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മത്സരിക്കുക.

370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്. ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്.

Story Highlights : england australia players not play ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here