ഐഎസ്എൽ: ഒഡീഷക്കെതിരെ ഇഞ്ചുറി ടൈമിൽ സമനില പിടിച്ച് ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സി-എഫ്സി ഗോവ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. 90 മിനിട്ടു വരെ ഒരു ഗോളിനു പിന്നിൽ നിന്ന ഗോവ ഇഞ്ചുറി ടൈമിലാണ് സമനില ഗോൾ നേടിയത്. ജൊനാതസ് ദെ ജീസസ് ഒഡീഷക്കായി ഗോൾ നേടിയപ്പോൾ അലക്സാണ്ടർ ജെസുരാജാണ് ഒഡീഷയുടെ സമനില ഗോൾ സ്വന്തമാക്കിയത്.
മത്സരത്തിലുടനീളം മുന്നിട്ടുനിന്നിട്ടും ഗോവയ്ക്ക് മത്സരത്തിൽ വിജയിക്കാനായില്ല. 60 ശതമാനം ബോൾ പൊസിഷൻ, ഓൺ ടാർഗറ്റിലേക്ക് ഏഴ് ഷോട്ടുകൾ എന്നിവയൊക്കെ ഉണ്ടായിട്ടും ആദ്യ ഗോളടിച്ചത് ഒഡീഷ ആയിരുന്നു. 61ആം മിനിട്ടിൽ പെനൽറ്റിയിലൂടെയാണ് ഒഡീഷ സ്കോർ ചെയ്തത്. ഹാവി ഗാർസിയയെ നൊഗുവേര വീഴ്ത്തിയതിന് കിട്ടിയ പെനൽറ്റി ജൊനാതസ് ലക്ഷ്യത്തിലെത്തിച്ചു. തുടർന്ന് 33 മിനിട്ടോളം പിടിച്ചുനിന്ന ഒഡീഷ പ്രതിരോധനിരയെ 94ആം മിനിട്ടിൽ ജെസുരാജ് കീഴടക്കി.
ഈ സമനിലയോടെ 14 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുമായി ഒഡീഷ പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തി. ഗോവയാവട്ടെ 15 മത്സരങ്ങളിൽ നിന്ന് അത്ര തന്നെ പോയിൻ്റുമായി 9ആം സ്ഥാനത്താണ്.
Story Highlights : goa odisha isl drew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here