Advertisement

രാജ്യം വെല്ലുവിളികൾ നേരിടാൻ തയ്യാറെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

February 1, 2022
Google News 1 minute Read

കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യം വെല്ലുവിളികൾ നേരിടാൻ തയ്യാറെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ചവരെ പിന്തുണയ്ക്കും. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയാറെന്ന് ധനമന്ത്രി പറഞ്ഞു.

9.2 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു . ഭവനം, ഊർജം, ശുദ്ധജല ലഭ്യത എന്നിവയ്ക്ക് മുൻതൂക്കം. അടുത്ത 25 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ബജറ്റെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമമാണ് മുഖ്യ അജണ്ട. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജം. സമ്പദ് വ്യവസ്ഥ അതിശക്തതമായി തിരിച്ചു വരുന്നു. ഡിജിറ്റൽ ഇക്കോണമി കരുത്തുറ്റതായി. 60 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ചു.

ഇന്ത്യയുടെ വളർച്ച മറ്റ് രാജ്യങ്ങളെക്കാൾ മികച്ചത്ത്. റെയിൽവേ ചരക്ക് നീക്കത്തിന് പദ്ധതി തയാറാക്കും. 2022-23ൽ 25,000 കി മി ദേശീയ പാത നിർമ്മിക്കും. പി എം ഗതി ശക്തി പദ്ധതിക്ക് സമഗ്ര പ്ലാൻ. 60 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ചു. കർഷകർക്കും യുവാക്കൾക്കും പ്രാധാന്യം. എൽ ഐ സി സ്വകാര്യവത്കരണ നടപടികൾ ഉടൻ. 400 പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ. നാല് മേഖലകളിൽ ഊന്നൽ നൽകുന്ന ബജറ്റ്.

2.37 ലക്ഷം കോടിരൂപ കർഷകർക്ക് താങ്ങുവിലയ്ക്കായി നീക്കിവയ്ക്കും. കർഷകർക്ക് കിസാൻ ഡ്രോണുകൾ. അഞ്ച് നദി സംയോജന പദ്ധതികൾ പ്രഖ്യാപിച്ചു. നദി സംയോജന പദ്ധതിയുടെ രൂപരേഖയായി. 100 പുതിയ കാർഗോ ടെർമിനലുകൾ. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക. വിദ്യഭ്യാസ മേഖലയിൽ വൻ പദ്ധതികൾ.

പിഎം ഇ വിദ്യ പദ്ധതിയിൽ 200 ചാനലുകൾ കൂടി. ഡിജിറ്റൽ സർവകലാശാലകൾ സ്ഥാപിക്കും. വൺ ക്ലാസ് വൺ ടി വി ചാനൽ പദ്ധതി വിപുലമാക്കും. ന്യൂജൻ അങ്കണവാടികൾ പ്രഖ്യാപിച്ചു. 5.5 കോടി കുടുംബാങ്ങൾക്ക് 2 വർഷത്തിനുള്ളിൽ ശുദ്ധ ജലം. 1-2 ക്ലാസ്സുകൾക്ക് പ്രത്യേക ചാനലുകൾ. 2 ലക്ഷം അങ്കണവാടികൾ ആധുനികവത്കരിക്കും. ഓഡിയോ വിഷ്വൽ പഠന രീതികൾ വ്യാപകമാക്കും. വടക്കു കിഴക്കൻ മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ.

കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. പാ‍‍ർലമെന്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോ​ഗമാണ് ബജറ്റിന് അം​ഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.

Story Highlights : nirmala-sitaraman-presents-india-budget-2022-live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here