Advertisement

ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍; 1.5ലക്ഷം പോസ്റ്റ് ഓഫിസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍

February 1, 2022
1 minute Read
post office

രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് അവതരണം പുരോഗമിക്കുകയാണ്.

ഓണ്‍ലൈന്‍ ഇടപാട്, എടിഎം, മൊബൈല്‍ ബാങ്കിങ്, മറ്റു ബാങ്കുകളില്‍ നിന്നും നേരിട്ട് പണമിടപാട് നടത്തല്‍ തുടങ്ങിയ സംവിധാനങ്ങളും പോസ്റ്റ് ഓഫീസ് ബാങ്കില്‍ ഉള്‍പ്പെടുത്തും. ഇതിന്റെ സാധ്യതകള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമാകുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Read Also : ബജറ്റ് 2022: വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. പാര്‍ലമെന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഇക്കുറിയും കടലാസ് രഹിതമാണ് ബജറ്റ് അവതരണം. ചുവന്ന തുകല്‍പ്പെട്ടിയിലാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ധനമന്ത്രാലയത്തില്‍ എത്തിയ മന്ത്രി അവിടെ നിന്നും സഹമന്ത്രിമാര്‍ക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം രാഷ്ട്രപതി ഭവനിലേക്ക് പോയി. ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ധനമന്ത്രിയും സംഘവും പാര്‍ലമെന്റിലേക്ക് പോവുകയായിരുന്നു.

Story Highlights : post office, budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top